Breaking

Sunday, April 25, 2021

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് രക്തം കട്ടപിടിക്കല്‍ വളരെ അപൂര്‍വ്വം-ഇഎംഎ

ഹോഗ്: ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ പാർശ്വഫലമായുള്ള രക്തം കട്ടപിടിക്കൽ വളരെ അപൂർവ്വമായിട്ട് മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് യൂറോപ്യൻ ഡ്രഗ് റെഗുലേറ്റർ ഇ.എം.എ പറഞ്ഞു. അപകടസാധ്യതക്കേക്കാൾ വാക്സിന്റെ പ്രയോജനമാണ് കൂടുതലെന്നും ഏജൻസി വ്യക്തമാക്കി. അസാധാരണ രക്തം കട്ടപിടിക്കൽ കണ്ടെത്തിയതോടെ കഴിഞ്ഞയാഴ്ചയാണ് ജാൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിൻ വിതരണം യു.എസിൽ നിർത്തിവെച്ചത്. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ യുഎസിൽ നിർത്തിവെച്ചതോടെ യൂറോപ്പിലും ഇതിന്റെ വിതരണം തടസ്സപ്പെട്ടിരുന്നു. വെള്ളിയാഴ്ച യുഎസ് സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചേക്കും. മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി ഒറ്റ ഡോസ് വാക്സിനാണ് ജോൺസൺ ആൻഡ് ജോൺസണിന്റേത്. യൂറോപ്പിലെ മുതിർന്നവരായ 70 ശതമാനം പേർക്കും ഈ വേനൽക്കാലത്ത് കുത്തുവെയ്പ്പ് നൽകാൻ ആവശ്യമായ ഡോസുകൾ ലഭ്യമാകുമെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ വാഗ്ദ്ധാനം ചെയ്തതായി ഇ.എം.എ വ്യക്തമാക്കി. വാക്സിൻ ലഭിച്ച ആളുകൾക്കിടയിൽ ഒറ്റപ്പെട്ട കട്ടപിടിക്കൽ കേസുകൾ അവലോകനം ചെയ്ത ശേഷമാണ് ഇ.എം.എ ഇത് വളരെ അപൂർവ്വമായി ഉണ്ടാകുന്ന പാർശ്വഫലമാണെന്ന് അറിയിച്ചത്. അസാധാരണമായ രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ഉത്പ്പന്ന വിവരങ്ങളിൽ ചേർക്കണമെന്ന് സുരക്ഷാ സമിതി ജോൺസൺ ആൻഡ് ജോൺസണോട് നിർദേശിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3aCMM7x
via IFTTT