Breaking

Tuesday, April 27, 2021

മദ്യം വീട്ടിലെത്തിക്കൽ; 10 ദിവസത്തിനുള്ളിൽ തീരുമാനം

കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിൽ വിദേശ മദ്യശാലകളും ബാറും പൂട്ടാനാണ് തീരുമാനം. അതേസമയം മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സാധ്യതയാണ് ബിവറേജസ് കോർപ്പറേഷൻ തേടുന്നത്. ഇതിൽ തീരുമാനം 10 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ബിവറേജസ് കോർപ്പറേഷൻ സി.എം.ഡി. യോഗേഷ് ഗുപ്ത പറഞ്ഞു. ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. സർക്കാർ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മദ്യശാലകൾക്കു പുറത്ത് വെർച്വൽ ക്യൂ ഉണ്ടാക്കാനായി ബെവ് ക്യൂ എന്ന ആപ്പ് മുഖേന സംവിധാനം ഒരുക്കിയിരുന്നു. ബെവ് ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയർകോഡ് ടെക്നോളജീസ് ബിവറേജസ് കോർപ്പറേഷനെ സമീപിച്ചിട്ടുമുണ്ട്. എന്നാൽ, വെർച്വൽ ക്യൂവിനെക്കാൾ നല്ലത് ഹോം ഡെലിവറി സംവിധാനമാണെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഫുഡ് ഡെലിവറി സർവീസ് നടത്തുന്നവരുമായി സഹകരിച്ച് മദ്യം വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. Content Highlights:liquor home delivery kerala, covid 19


from mathrubhumi.latestnews.rssfeed https://ift.tt/3vjuSi0
via IFTTT