തലശ്ശേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ. സി.സി. മഹ ബഷീറാണ് (25) മംഗളൂരു ഇന്ത്യാന ആസ്പത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. അഞ്ചുമാസം ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം.ഡി.ക്ക് പഠിക്കുകയായിരുന്ന മഹ. കാസർകോട് മേൽപ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരിയിലെ സി.സി. അബ്ദുൾ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങൾ: മാസിൻ ബഷീർ, മിസ്നാൻ ബഷീർ, മിലാസ് ബഷീർ. മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3ntU4iZ
via
IFTTT