Breaking

Wednesday, April 28, 2021

ക്ലൂയി ചാവോയുടെ നേട്ടത്തില്‍ ചൈനയ്ക്ക് അഭിമാനം ഇല്ല; സെന്‍സര്‍ ചെയ്ത് ചൈന

93ാമത് ഓസ്ക്കർ പുരസ്കാരവേദിയിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ക്ലൂയി ചാവോ സ്വന്തമാക്കിയത് ചരിത്ര നിമിഷമായിരുന്നു. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയും കൂടിയാണ് ക്ലൂയി ചാവോ. നാല് നോമിനേഷനാണ് ചാവോയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതും ഒരു ചരിത്രമാണ്. നൊമാഡ്ലാൻഡ് എന്ന ചിത്രത്തിലൂടെയാണ് പുരസ്കാര നേട്ടം. എന്നാൽ ക്ലൂയി ചാവോയുടെ വിജയത്തിൽ ജന്മനാടായ ചൈനയ്ക്ക് അഭിമാനം ഒട്ടുമില്ല. സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ ക്ലൂയി ചാവോയുടെ ചരിത്ര നേട്ടത്തെക്കുറിച്ച് ഒരു വാർത്ത പോലും നൽകിയില്ല. ഓസ്ക്കർ ചടങ്ങ് നടക്കുമ്പോൾ ചാവോയുടെ സഹപാഠി അവതാരകനായെത്തിയ വെർച്വൽ ലൈവ് പരിപാടിയും തടസ്സപ്പെടുത്തിയെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓസ്ക്കറിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരംനേടിയ രണ്ടാമത്തെ വനിത കൂടിയാണ് ക്ലൂയി ചാവോ. ദ ഹർട്ട് ലോക്കർ എന്ന ചിത്രത്തിലൂടെ കാതറിൻ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2008 ലായിരുന്നു ആ പുരസ്കാര നേട്ടം. ഓസ്ക്കറിന് മുൻപ് ഗോൾഡൻ ഗ്ലോബ്, വെനീസ് ഇന്റർനാഷ്ണൽ ചലച്ചിത്രമേള തുടങ്ങിയവയിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ക്ലൂയി ചാവോ സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ഓസ്ക്കർ നോമിനേഷനിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ മത്സരരംഗത്ത് വന്നത്. 70 സ്ത്രീകളാണ് വ്യത്യസ്ത വിഭാഗങ്ങളിൽ മാറ്റുരയ്ക്കുന്നത്. അത് സർവകാല റെക്കോഡാണ്. മികച്ച സംവിധാനത്തിനുള്ള നാമനിർദ്ദേശത്തിൽ രണ്ട് വനിതകൾ വരുന്നതും ഇതാദ്യമായാണ്. പ്രോമിസിങ് യങ് വുമൺ എന്ന ചിത്രം ഒരുക്കിയ എമറാൾഡ് ഫെന്നലായിരുന്നു മറ്റൊരു സംവിധായിക Content Highlights:China censors Chloe Zhao's historic Oscar win Nomad land Movie


from mathrubhumi.latestnews.rssfeed https://ift.tt/3sSHr2c
via IFTTT