ന്യൂയോർക്ക്:1969 ജൂലായ് 16-ന് യു.എസിലെ കെന്നഡി സ്പേസ് സെന്ററിന്റെ വിക്ഷേപണത്തറയിൽ നിന്ന് മൂന്നു ചാന്ദ്രസഞ്ചാരികൾ യാത്രതുടങ്ങി. നാസയുടെ അപ്പോളോ-11 ദൗത്യവുമായി. വിജയകരമായ ആ ദൗത്യത്തിൽ രണ്ടുപേർ ജൂലായ് 20-ന് ചന്ദ്രോപരിതലത്തിലിറങ്ങി. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും. മനുഷ്യകുലത്തിന്റെ മറ്റൊരു നേട്ടത്തിന്റെ പതാക അവിടെ നാട്ടി. ഈ സമയം കൂട്ടത്തിൽ ഇളയവനും കമാൻഡ് മൊഡ്യൂൾ പൈലറ്റുമായിരുന്ന മൈക്കൽ കൊളിൻസ് ഇവർ സഞ്ചരിച്ച വാഹനവുമായി മൈലുകൾക്കപ്പുറം ചന്ദ്രനെ ചുറ്റുകയായിരുന്നു. Read More : ആദ്യ ചാന്ദ്രയാത്രികൻ മൈക്കൽ കൊളിൻസ് അന്തരിച്ചു.. ഏകാന്തമായി കൊളിൻസ് ചന്ദ്രനുചുറ്റും പറന്നുനടന്നു. പ്രപഞ്ചത്തിലെ ഏകാന്ത യാത്രികനെന്ന വിളിപ്പേരും നേടി. ആംസ്ട്രോങ്ങും ആൽഡ്രിനും പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോൾ ദൗത്യത്തിലെ സുപ്രധാനമായ ചുമതല വഹിച്ച കൊളിൻസ് പക്ഷേ, അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ഒരിക്കൽപ്പോലും പരാതിയില്ലായിരുന്നു അദ്ദേഹത്തിന്. കമാൻഡിങ് പൈലറ്റ് ആയിരിക്കാൻ തന്നെയായിരുന്നു തന്റെ ആഗ്രഹമെന്നും ആംസ്ട്രോങ്ങും ആൽഡ്രിനും നല്ല പങ്കാളികളായിരുന്നുവെന്നും കൊളിൻസ് പറഞ്ഞു. ചരിത്രത്തിൽ തനിക്കു നിർവഹിക്കാനായ ദൗത്യത്തിലുള്ള സംതൃപ്തിയായിരുന്നു അദ്ദേഹത്തിന്. നിർദേശങ്ങളെല്ലാം അതുപോലെത്തന്നെ നടത്താനായി എന്നതാണ് അപ്പോളോ-11 ദൗത്യത്തിൽ തന്നെ വിസ്മയിപ്പിച്ചതെന്ന് ദൗത്യത്തിന്റെ 50-ാം വാർഷികത്തിൽ നൽകിയ അഭിമുഖത്തിൽ കൊളിൻസ് പറയുകയുണ്ടായി. ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ നടക്കുന്നതിന്റെ ശബ്ദം അറിയാൻ സാധിച്ചിരുന്നെങ്കിലും ലാൻഡിങ് മേഖല കണ്ടെത്താനുള്ള സിഗ്നലുകൾ ലഭിക്കാതെ ഏറെനേരം അലയേണ്ടിവന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. സഹസഞ്ചാരിയായ ആംസ്ട്രോങ് 2012-ൽ മരിച്ചു. 91-കാരനായ ആൽഡ്രിൻ മാത്രമാണ് ദൗത്യസംഘത്തിൽ ഇപ്പോൾ അവശേഷിക്കുന്നത്. content highlights:Michael Collins life story
from mathrubhumi.latestnews.rssfeed https://ift.tt/2PBwUuO
via
IFTTT