ദെഹ്റാദൂൺ: കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ ഒരു സൂപ്പർ സ്പ്രെഡിനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻസംഘാടകർ തീരുമാനിച്ചു. 13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് ഏപ്രിൽ 17 ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമനം എടുക്കുക അഖാഡ പരിഷത്താണ്. ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീർത്ഥാടകരിൽ പലർക്കും രോഗം സ്ഥീരീകരിക്കുകയും ചെയ്ത സാഹചര്യവും കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അഖാഢ പരിഷത്താണ് എടുക്കേണ്ടതെന്നും അതിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഈ മാസം 30 വരെയാണ് കുംഭമേള നടത്താൻ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മാത്രം 1700ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് കുംഭമേളയുടെ ചടങ്ങുകൾ നാളത്തോടുകൂടി അവസാനിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചത്. ചടങ്ങുകൾ അവസാനിപ്പിക്കുന്നതോടെ തീർത്ഥാടകർ മടങ്ങിപ്പോകും എന്ന കണക്കുകൂട്ടലിലാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. Content Highlights: Mahakumbh: Niranjani Akhada announces end of mega-event as Covid cases spiral
from mathrubhumi.latestnews.rssfeed https://ift.tt/2QtN0Xk
via
IFTTT