മുംബൈ: മുംബൈയിൽ കോവിഡ് വാക്സിനേഷൻ മൂന്നുദിവസത്തേക്ക് നിർത്തിവെച്ചു. ആവശ്യത്തിന് ഡോസ് ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തേക്ക് മുംബൈയിൽ വാക്സിനേഷൻ പൂർണമായും നിർത്തിവെച്ചിരിക്കുകയാണെന്നും ലഭ്യമായ ഡോസുകളുടെ അളവ് കുറവായതാണ് ഇതിനു കാരണമെന്നും ഗ്രേറ്റർ മുംബൈ മുൻസിപ്പൽ കോർപറേഷൻ വ്യാഴാഴ്ച അറിയിച്ചു. അതേസമയം, ആവശ്യത്തിന് വാക്സിൻ ഇതിനിടയ്ക്ക് ലഭിക്കുകയാണെങ്കിൽ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ജനങ്ങളെ അറിയിക്കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാരും നാൽപ്പത്തഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവരും ഭയക്കേണ്ടതില്ലെന്നും വാക്സിനേഷൻ കേന്ദ്രങ്ങൾക്കു മുൻപിൽ തടിച്ചുകൂടരുതെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. വാക്സിന് രജിസ്റ്റർ ചെയ്തവർക്കെല്ലാം അത് ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. മേയ് ഒന്നു മുതൽ രാജ്യമൊട്ടാകെ 18നും 45നും ഇടയിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ വാക്സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ മുംബൈയിൽ ഇത് നടക്കില്ല. ആവശ്യത്തിന് വാക്സിൻ ലഭിച്ചതിനു ശേഷമേ 18-45 പ്രായത്തിനിടയിലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങൂവെന്നും മേയ് ഒന്നിന് തന്നെ ആരംഭിക്കില്ലെന്നും ബ്രിഹാൻമുംബൈ അഡീഷണൽ മുൻസിപ്പൽ കമ്മിഷണർ അശ്വിനി ഭീഡേ ട്വീറ്റ് ചെയ്തിരുന്നു. content highlights:mumbai stops vaccination for three days
from mathrubhumi.latestnews.rssfeed https://ift.tt/3u5ofj3
via
IFTTT