പൂഞ്ഞാർ: ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 ഓളം പെൺകുട്ടികൾ ജിഹാദിന് ഇരകളായെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഈരാറ്റുപേട്ടയിൽ മാത്രം കണക്കുനോക്കിയപ്പോൾ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 12 പേർ ഹിന്ദു പെൺകുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളാണ്. ഒന്നരമാസം മുമ്പ് തിക്കോയിൽ നിന്ന് പോയി ഒരു പെൺകുട്ടി. പ്രാർഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോർസൈക്കിളിൽ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരിൽ ആരും വിഷമിച്ചിട്ടുകാര്യമില്ല. പെൺകുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല. ലൗ ജിഹാദിന്റെ പേരിൽ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണെന്നും പി.സി പറഞ്ഞു. സുപ്രീംകോടതിയുടെ മുമ്പിൽ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയിൽ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാൻ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു
from mathrubhumi.latestnews.rssfeed https://ift.tt/3trGG12
via
IFTTT