Breaking

Monday, April 26, 2021

അന്ന് കാതറിന്‍ ബിഗ് ലോ, ഇന്ന് ക്ലൂയി ചാവോ; ഇത് ചരിത്രനേട്ടം

93-ാമത് ഓസ്ക്കർ പുരസ്കാരവേദിയിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ക്ലൂയി ചാവോ. നൊമാഡ്ലാൻഡ് എന്ന ചിത്രത്തിലൂടെയാണ് പുരസ്കാര നേട്ടം. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം രണ്ടാം തവണയാണ് ഒരു വനിതയെ തേടിയെത്തുന്നത്. ദ ഹർട്ട് ലോക്കർ എന്ന ചിത്രത്തിലൂടെ കാതറിൻ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2008 ലായിരുന്നു ആ പുരസ്കാര നേട്ടം. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയും കൂടിയാണ് ക്ലൂയി ചാവോ. നാല് നാേമിനേഷനാണ് ചാവോയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതും ഒരു ചരിത്രമാണ്.ഗോൾഡൻ ഗ്ലോബ്, വെനീസ് ഇന്റർനാഷ്ണൽ ചലച്ചിത്രമേള തുടങ്ങിയവയിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ക്ലൂയി ചാവോ സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ഓസ്ക്കർ നോമിനേഷനിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ മത്സരരംഗത്ത് വന്നത്. 70 സ്ത്രീകളാണ് വ്യത്യസ്ത വിഭാഗങ്ങളിൽ മാറ്റുരയ്ക്കുന്നത്. അത് സർവകാല റെക്കോഡാണ്. മികച്ച സംവിധാനത്തിനുള്ള നാമനിർദ്ദേശത്തിൽ രണ്ട് വനിതകൾ വരുന്നതും ഇതാദ്യമായാണ്. പ്രോമിസിങ് യങ് വുമൺ എന്ന ചിത്രം ഒരുക്കിയ എമറാൾഡ് ഫെന്നലായിരുന്നു മറ്റൊരു സംവിധായിക. Content Highlights:Chloé Zhao second woman to win Oscar for best direction after Kathryn Bigelow,Nomadland


from mathrubhumi.latestnews.rssfeed https://ift.tt/3vnYX03
via IFTTT