Breaking

Thursday, April 29, 2021

നിഫ്റ്റി 15,000വും സെൻസെക്‌സ് 50,000വും തിരിച്ചുപിടിച്ചു

മുംബൈ: നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 50,000വും നിഫ്റ്റി 15,000വും വീണ്ടും തിരിച്ചുപിടിച്ചു. സെൻസെക്സ് 510 പോയന്റ് ഉയർന്ന് 50,244ലിലും നിഫ്റ്റി 145 പോയന്റ് നേട്ടത്തിൽ 15,009ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ആഗോള വിപണികളിലെ നേട്ടവുമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1151 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 201 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, റിലയൻസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ടൈറ്റാൻ, അംബുജ സിമെന്റ്സ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices open higher as Nifty reclaims 15,000


from mathrubhumi.latestnews.rssfeed https://ift.tt/32VQuFd
via IFTTT