Breaking

Tuesday, April 27, 2021

ഇന്ത്യ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു, അവര്‍ക്കൊപ്പം ഞങ്ങളുമുണ്ടാകുമെന്ന് ബൈഡന്‍; സഹായം ഉടനെത്തും

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവശ്യഘട്ടത്തിൽ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാൽ തങ്ങൾ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും ബൈഡൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാൻ തങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ദ്രുത പരിശോധന കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യ സഹായം അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ആവശ്യമായ സാധനങ്ങൾ വേഗത്തിലെത്തിക്കുന്നതിന് തങ്ങൾ ഗതാഗത സഹായങ്ങൾ നൽകുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. "ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയിൽ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാൻ തങ്ങൾ ദൃഢനിശ്ചയത്തിലാണ്", അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ അധികാരപരിധിക്കുള്ളിൽ ഞങ്ങൾക്ക് നൽകാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നുണ്ട്. അത്ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ ഇന്ത്യാ സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും ആഴ്ചകളിലും, ഞങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പരസ്പരം സമന്വയിപ്പിക്കും. ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാൻ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഞങ്ങൾ ഏകോപിപ്പിക്കുന്നത് തുടരും കിർബി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3dYWzah
via IFTTT