മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽമുന്നേറ്റം. നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി. സെൻസെക്സിൽ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 95 പോയന്റ് ഉയർന്ന് 14,437ലുമെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷത്തിൽ കൂടുതലായിട്ടും വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ നേട്ടമാണ്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 263 ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, കോൾ ഇന്ത്യ, റിലയൻസ്, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, സിപ്ല, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, എസ്ബിഐ കാർഡ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി 15 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 328 pts, Nifty tops 14,450
from mathrubhumi.latestnews.rssfeed https://ift.tt/3dNXIBk
via
IFTTT