കൊല്ലം: പിണറായി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ യു.ഡി.എഫിന് ലഭിച്ചുവെന്നും അതിനാൽ വിജയം ഉറപ്പാണെന്നും ആർ.എസ്.പി. നേതാവ് ഷിബു ബേബിജോൺ.ചവറ മണ്ഡലത്തിലെ വിജയത്തെ കുറിച്ച് സംശയമോ ആശങ്കയോ ഇല്ല. വിജയം സുനിശ്ചിതമാണ്. 2001 മുതലുളള എതിർസ്ഥാനാർഥികളെ പരിശോധിച്ചാൽ, പ്രഗത്ഭരും എന്നെ പരാജയപ്പെടുത്താൻ സാധ്യതയുള്ളവരുമായിരുന്നു. ആ നിലയിലേക്ക് എത്താത്ത ഒരു സ്ഥാനാർഥിയെ ആണ് ഇത്തവണ നേരിടേണ്ടി വന്നത്. അതിന്റേതായ വ്യത്യാസം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു. "ചവറ ഉറച്ച യു.ഡി.എഫ്. മണ്ഡലമാണ്. ഇത്തവണ യു.ഡി.എഫിൽനിന്ന് അടിയൊഴുക്കുകളില്ല. എന്നു മാത്രമല്ല എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിന് അനുകൂലമായിട്ടുള്ള അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ",അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ മൂന്ന് വിഷയങ്ങൾ നിർണായക ഘടകങ്ങളായെന്നും ഷിബു ബേബിജോൺ പറഞ്ഞു. "ഒന്ന്- ശബരിമല വിഷയത്തിന്റെശക്തമായ പ്രതിഫലനം തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. രണ്ട്-മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം, ഇവിടെ കോൺഗ്രസ് നശിക്കരുത് എന്ന ചിന്ത വളരാനുള്ള സാഹചര്യമുണ്ടായി. മൂന്ന്- ഇടതുപക്ഷത്തെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു വിഭാഗം ഇന്നത്തെ നയങ്ങളും സമീപനങ്ങളും ഒന്നും ഇടതുപക്ഷവുമായി പുലബന്ധമുള്ളതല്ല എന്ന് വിശ്വസിക്കുന്നതും സഹായകമായി",ഷിബു പറഞ്ഞു. ഇതിനെല്ലാം ഉപരിയായി പിണറായി വിരുദ്ധ വോട്ടുകളാണ് കേരളത്തിൽ ബഹുഭൂരിപക്ഷവും. അത് ഭിന്നിക്കാതെ യു.ഡി.എഫിന് അനുകൂലമായി വന്നു എന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:udf got antipinarayi votes, victory sure in chavara-shibu babyjohn
from mathrubhumi.latestnews.rssfeed https://ift.tt/3ewkD3f
via
IFTTT