Breaking

Tuesday, April 27, 2021

ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ഡബ്ല്യു.എച്ച്.ഒ. മേധാവി

ജനീവ: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്നോം ഗബ്രിയേസൂസ്. കൂടുതൽ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു. ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുൾപ്പെടെ നിർണായകഘട്ടത്തെ നേരിടാൻ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3gFmF3w
via IFTTT