ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ഉത്പാദനവും ആശുപത്രികളിൽ കിടക്കകളുടെ എണ്ണവും കൂട്ടാൻ നവംബറിൽ പാർലമെന്ററിസമിതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നെന്ന് റിപ്പോർട്ട്. ഓക്സിജൻ സിലിൻഡറിന്റെ വില നിർണയിക്കാൻവേണ്ട നടപടിയെടുക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയോട് നിർദേശിക്കണെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റിയാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ആശുപത്രിക്കിടക്കകളുടെയും വെന്റിലേറ്റർ സൗകര്യത്തിന്റെയും കുറവ് കോവിഡ് നിയന്ത്രണം സങ്കീർണമാക്കുമെന്നും സമിതി പറഞ്ഞിരുന്നു. പൊതുജനാരോഗ്യമേഖയിലെ നിക്ഷേപം കൂട്ടുക, രാജ്യത്തെ ആരോഗ്യസേവനങ്ങളും സൗകര്യങ്ങളും വികേന്ദ്രീകൃതമാക്കാൻ നടപടിയെടുക്കുക എന്നീ നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. രാജ്യത്ത് ദിവസം ഉത്പാദിപ്പിക്കുന്നത് 6,900 ടൺ ഓക്സിജനാണ്. സെപ്റ്റംബർ 24-25 തീയതികളിലാണ് ഏറ്റവുമധികം ഓക്സിജൻ ഉപയോഗിച്ചതെന്നും (3000 ടൺ) റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3exOFDK
via
IFTTT