കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പോലീസും ഫയർഫോഴ്സും വ്യക്തമാക്കുന്നത്. സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിർ. മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലെ പത്താംപ്രതികൂടിയാണ് ജാബിർ. വീടിന്റെ പുറക് വശത്താണ് തീയിട്ടത്. ഒരു ഭാഗം കത്തി നശിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന നാനോ കാറും സ്കൂട്ടറും കത്തി നശിച്ചിട്ടുണ്ട്. പോലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
from mathrubhumi.latestnews.rssfeed https://ift.tt/2R3Fz9r
via
IFTTT