Breaking

Monday, April 26, 2021

കോവിഡ്: ഇന്ത്യയുടെ നിലവിലെ സ്ഥിതി ഹൃദയഭേദകം, സഹായം നല്‍കും- സത്യ നാദെല്ല

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥയിൽ ദുഃഖം പ്രകടിപ്പിച്ച് മൈക്രോ സോഫ്റ്റ് സി.ഇ.ഒ. സത്യനാദെല്ല. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടുവന്ന അമേരിക്കയോട് നന്ദിയുണ്ടെന്നും നാദെല്ല കൂട്ടിച്ചേർത്തു. തുടർന്നും മൈക്രോ സോഫ്റ്റ് തങ്ങളുടെ സാങ്കേതികവിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ വിനിയോഗിക്കും. ക്രിട്ടിക്കൽ ഓക്സിജൻ കോൺസെൻട്രേറ്റർ ഉപകരണങ്ങൾ വാങ്ങാൻ സഹായിക്കുമെന്നും നാദെല്ല പറഞ്ഞു. I am heartbroken by the current situation in India. I'm grateful the U.S. government is mobilizing to help. Microsoft will continue to use its voice, resources, and technology to aid relief efforts, and support the purchase of critical oxygen concentration devices. — Satya Nadella (@satyanadella) April 26, 2021 കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2812 പേർക്കു കൂടി ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,95,123 ആയി. 2,19,272 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,43,04,382 ആയി. content highlights:I am heartbroken by the current situation in India-satya nadella


from mathrubhumi.latestnews.rssfeed https://ift.tt/3sSZfdo
via IFTTT