Breaking

Friday, April 30, 2021

എക്‌സിറ്റ്‌പോളുകളില്‍ എല്‍.ഡി.എഫ്;ബംഗാളില്‍ തൃണമൂല്‍,തമിഴ്‌നാട്ടില്‍ ഡി.എം.കെ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഇടത്തേക്കെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്പോൾ സർവേ. ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിലും പുതുച്ചേരിയിലും ബി.ജെ.പി. സഖ്യവും തമിഴ്നാട്ടിൽ ഡി.എം.കെ. സഖ്യവും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. വടക്കൻ ജില്ലകളിൽ ഇടത് ആധിപത്യം : വടക്കൻ ജില്ലകളിൽ ഇടത് ആധിപത്യം പ്രവചിച്ച് മാതൃഭൂമി - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. മലപ്പുറം വരെയുള്ള ജില്ലകളിൽ എൽ.ഡി.എഫ് - 32 യു.ഡി.എഫ്.-12, എൻ.ഡി.എ.-0 എന്നിങ്ങനെയാണ് പ്രവചനം. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള മണ്ഡലങ്ങളിൽ ഇടത് മേൽക്കൈയെന്ന് എഷ്യാനെറ്റ് - സീ ഫോർ എക്സിറ്റ് പോൾ. എൽ.ഡി.എഫ്.- 21-25, യു.ഡി.എഫ്.- 6-10, എൻ.ഡി. എ.- 1-2 സീറ്റ് നേടുമെന്നാണ് പ്രവചനം. എന്നാൽ വടക്കൻ ജില്ലകളിൽ യു.ഡി.എഫ്. ആധിപത്യം പ്രവചിച്ച് മനോരമ ന്യൂസ്-വി.എം.ആർ. സർവേ. തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യു.ഡി.എഫ്.-38, എൽ.ഡി.എഫ്.-34, എൻ.ഡി.എ.-1 എന്നിങ്ങനെ സീറ്റ് നേടാമെന്നാണ് പ്രവചനം.


from mathrubhumi.latestnews.rssfeed https://ift.tt/32YTaSv
via IFTTT