ന്യൂഡൽഹി: കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൺടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 30 വരെ കൺടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്താനായിരുന്നു നേരത്തേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തിങ്കളാഴ്ച കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ നിർദേശം. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള, ആശുപത്രി കിടക്കകൾ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവന്നിട്ടുള്ള പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് നിർദേശം. Content Highlights:Containment zone MHA
from mathrubhumi.latestnews.rssfeed https://ift.tt/3eGkmdV
via
IFTTT