ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. ഇബ്ൻ-അൽ-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഞായറാഴ്ച തീപ്പിടിത്തമുണ്ടായത്. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിൽ വന്ന പിഴവാണ് അപകടകാരണമെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചതായി എഎഫ്പി റിപ്പോർട്ടിൽ പറയുന്നു. അമ്പതോളം പേർക്ക് പരിക്കേറ്റു. വർഷങ്ങളായി തുടരുന്ന സംഘർവും കുറഞ്ഞ നിക്ഷേപവും മൂലം ഇറാഖിലെ ആരോഗ്യമേഖല തികച്ചും അപര്യാപ്തമായ നിലയിലാണ്. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളോ കിടക്കകളുൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങളോ ഇല്ല. ബുധനാഴ്ച കോവിഡ് ബാധിതരുടെ എണ്ണം പത്ത് ദശലക്ഷം കടന്നതോടെ അറബിനാടുകളിൽ ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ഇറാഖ് മാറുകയും ചെയ്തു. കോവിഡ് രോഗികളുടെ ദിനംപ്രതിയുള്ള വർധനവ് രാജ്യത്തിന്റെ ആരോഗ്യമേഖലാപ്രവർത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്. ഗുരുതരകോവിഡ് രോഗികൾക്കായി നീക്കി വെച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മുപ്പതോളം പേർ ചികിത്സയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു. തീപ്പിടിത്തം ആശുപത്രിയുടെ വിവിധ നിലകളിലേക്ക് വ്യാപിച്ചതോടെ രോഗികളും അവരുടെ ബന്ധുക്കളും രക്ഷപ്പെടാൻ ശ്രമിക്കുന്നതും അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. UPDATE: Death toll rises to 23 after oxygen tank explodes and causes fire at COVID hospital in Baghdad pic.twitter.com/I7ucEb1Yri — BNO Newsroom (@BNODesk) April 24, 2021 അപകടസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന 120 പേരിൽ 90 പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സുരക്ഷാസേന അറിയിച്ചു. എന്നാൽ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ കൃത്യമായ കണക്ക് സുരക്ഷാസേന പുറത്തു വിട്ടിട്ടില്ല. Horrific fire in Baghdad hospital claims at least 88 victims mostly #COVID19 patients.. Gross health & safety failures reported as the cause.. Iraqis call for Health Minister and Prime Minister to resign!#حريق_مستشفى_ابن_الخطيب pic.twitter.com/GnzlXE2fJ4 — 🇮🇶Iraq & Middle East Updates (@IraqLiveUpdate) April 25, 2021 ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്ന് ആരോപിച്ച് പരക്കെ പ്രതിഷേധമുയർന്നിട്ടുണ്ട്. അപകടത്തെ കുറിച്ചന്വേഷിക്കാൻ സമിതിയെ നിയമിക്കണമെന്ന് ബാഗ്ദാദ് ഗവർണർ മുഹമ്മദ് ജാബെർ ആരോഗ്യമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. രോഗികൾക്കെതിരെയുള്ള അതിക്രമമാണിതെന്ന് മനുശ്യാവകാശ കമ്മിഷൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അനിഷ്ടസംഭവത്തിൽ ഉടനെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ-അൽ-കാദെമി അറിയിച്ചു. Content Highlights: 23 Killed After Fire Breaks Out At COVID-19 Hospital In Iraq
from mathrubhumi.latestnews.rssfeed https://ift.tt/32HJM5w
via
IFTTT