Breaking

Sunday, February 14, 2021

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് രണ്ടുവയസ്സ്

കശ്മീർ: നാല്പതോളം സി.ആർ.പി.എഫ്. ജവാന്മാർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിന് ഞായറാഴ്ച രണ്ടു വയസ്സ്. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആക്രമണം. ഉച്ചകഴിഞ്ഞ മൂന്നേകാലോടെ അവധി കഴിഞ്ഞുമടങ്ങുന്നവർ അടക്കം 2547 സി.ആർ.പി.എഫ്. ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി.ജീവൻ നഷ്ടപ്പെട്ട ധീരർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളർപ്പിക്കും. സി.ആർ.പി.എഫും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/37cXgJf
via IFTTT