Breaking

Sunday, February 14, 2021

മാണി സി.കാപ്പന്‍ യു.ഡി.എഫിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം നാളെ, മൂന്നുസീറ്റുകളില്‍ ഉറപ്പ് ലഭിച്ചു

കോട്ടയം: പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകും. എം.എൽ.എ സ്ഥാനം രാജിവെക്കില്ല. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും തന്നോടൊപ്പം പോരുന്നവരും പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങൾക്കറിയാം. പാർട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവർ എൻസിപിയിൽ തന്നെയുണ്ട്. മന്ത്രി എം.എം. മണി വാ പോയ കോടാലിയാണ്. അദ്ദേഹത്തിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ല. എൻസിപി ഇടതുമുന്നണിയിൽ തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ നിരാശയില്ല. വ്യക്തിപരമായുള്ള ബന്ധത്തിൽ ശരത് പവാറിന് തന്നെ കൂടെ നിർത്താൻ ആണ് ആഗ്രഹം- മാണി സി കാപ്പൻ വ്യക്തമാക്കി. യു.ഡി.എഫിനോട് മൂന്നുസീറ്റുകളാണ് മാണി സി കാപ്പൻ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച പാലായിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ എത്തുമ്പോൾ താനും അതിൽ പങ്കാളിയാകുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ദേശീയനേതൃത്വത്തെ അറിയിച്ചു. അവർ എതിർത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ലെന്നും പാർട്ടിയായാണ് താൻ ഐക്യമുന്നണിയിൽ ചേരുന്നതെന്നും കാപ്പൻ അറിയിച്ചിരുന്നു. Content Highlight: Mani C Kappan To Join Hands With UDF


from mathrubhumi.latestnews.rssfeed https://ift.tt/2N3IWMa
via IFTTT