Breaking

Wednesday, February 3, 2021

ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകർക്ക് പിന്തുണയറിയിച്ച് ഗ്രെറ്റ ത്യുൻബെ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ നൽകി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ. ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന് ട്വീറ്റ് ചെയ്താണ് ഗ്രെറ്റ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്. കർഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹി പരിധിയിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിവെച്ചുവെന്ന സി.എൻ.എൻവാർത്ത ട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പ്രതികരണം. ഇതിനോടകം നിരവധി പേർ ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പോപ് ഗായിക റിഹാന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രെറ്റ ത്യുൻബെയുംപിന്തുണയുമായി രംഗത്തെത്തിയത്. We stand in solidarity with the #FarmersProtest in India. https://t.co/tqvR0oHgo0 — Greta Thunberg (@GretaThunberg) February 2, 2021 content highlights:"Stand In Solidarity": Activist Greta Thunberg Extends Support To Farmers


from mathrubhumi.latestnews.rssfeed https://ift.tt/3tnAM1y
via IFTTT