തളിപ്പറമ്പ് (കണ്ണൂർ): ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം. സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തിൽ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് സർക്കാർ നിർദേശിക്കുകയും പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നത്. വ്യാഴാഴ്ച തളിപ്പമ്പിൽ നടക്കുന്ന അദാലത്തിലാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായത്. മാസ്ക് ധരിച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് നൂറുകണക്കിനു പേർ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവർക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആൾക്കാർ കൂട്ടംകൂടി നിൽക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ആരോഗ്യ മന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രായമുള്ളവരും കുട്ടികളും അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. കൂടിനിൽക്കുന്നവരെയും തിക്കിത്തിരക്കുന്നവരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നതും വിമർശനത്തിന് ഇടയാക്കുന്നു. സമാനമായ രീതിയിൽത്തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികൾ നടന്നത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂരിലെത്തിയപ്പോൾ ജനക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പോലീസ് കേസെടുത്തിരുന്നു. Content Highlights:Serious Covid protocol violation in Kannaur
from mathrubhumi.latestnews.rssfeed https://ift.tt/39N5YPU
via
IFTTT