Breaking

Saturday, February 20, 2021

ചേര്‍ത്തലയില്‍ പി. പ്രസാദ് സി.പി.ഐ സ്ഥാനാര്‍ഥിയാകും

പി. പ്രസാദ് ആലപ്പുഴ : സിപിഐ മത്സരിക്കുന്ന ചേർത്തല മണ്ഡലത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് സ്ഥാനാർത്ഥിയാകും. മൂന്ന് ടേം നിബന്ധനയിൽ മന്ത്രി പി.തിലോത്തമൻ മാറുന്ന ഒഴിവിലാണ് സംസ്ഥാന നേതാവായ പി. പ്രസാദ് ചേർത്തലയിലേക്ക് എത്തുന്നത്. 2016-ൽ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയോട്ഏറ്റുമുട്ടിയാണ് പി.പ്രസാദ് തിരഞ്ഞെടുപ്പ്രാഷ്ട്രീയത്തിലേക്ക് വരുന്നത്. പരാജയപ്പെടാവുന്നസീറ്റിൽ എതിർപ്പൊന്നും കൂടാതെമത്സരിക്കാൻ എത്തിയ പ്രസാദിന് അടുത്ത തവണ ഉറച്ച സീറ്റ് തന്നെനൽകണമെന്ന് സംസ്ഥാന നേതൃത്വംഅന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് സുരക്ഷിത സീറ്റായചേർത്തലയിലേക്ക് പി. പ്രസാദിനെഅയക്കുന്നത്. കൊല്ലം ജില്ലയിലെചടയമംഗലം പോലുള്ള മണ്ഡലങ്ങളിലുംപ്രസാദിനെ പരിഗണിച്ചിരുന്നു. എന്നാൽസ്വന്തം ജില്ലയിൽ തന്നെ പ്രസാദിന്അവസരം നൽകുന്നതാണ് നല്ലതെന്നാണ്സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായംസ്ഥാനാർത്ഥി നിർണയത്തിലേക്ക്പാർട്ടി ഔദ്യോഗികമായി കടക്കുമ്പോൾനേതൃത്വം ഇക്കാര്യം പരസ്യമാക്കും.സ്ഥാനാർത്ഥി നിർണയാധികാരം സംസ്ഥാന എക്സിക്യൂട്ടീവിനാണെണ്ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ പ്രതികരണം. സാമുദായിക പരിഗണനകൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും രാഷ്ട്രീയ മണ്ഡലമായ ചേർത്തലയിൽ അത്തരം വേർതിരിവുകൾ തടസമാകില്ലെന്നാണ് സി.പി.ഐ കരുതുന്നത്. രാജ്യത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനായ പ്രസാദിന്റെ മികച്ച പ്രതിഛായ ചേർത്തലയിൽ മുതൽക്കൂട്ടാകും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പ്രസാദ് തന്നെയാകും ചേർത്തലയിലെ സി.പി.ഐസ്ഥാനാർത്ഥി. പ്രസാദ് ഒഴിവായാൽ ടി.ടി.ജിസ്മോൻ സ്ഥാനാർത്ഥിയായേക്കും. content highlights:CPI candidate in Cherthala, P Prasad


from mathrubhumi.latestnews.rssfeed https://ift.tt/3shjwtz
via IFTTT