Breaking

Saturday, February 20, 2021

കുഞ്ഞുമുഹമ്മദിനും മയൂഖയ്ക്കും ജി.വി. രാജ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019-ലെ സംസ്ഥാന കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജി.വി. രാജ കായികപുരസ്കാരത്തിന് അത്ലറ്റുകളായ കുഞ്ഞുമുഹമ്മദും മയൂഖാ ജോണിയും അർഹരായി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബാസ്കറ്റ് ബോൾ താരം പി.എസ്. ജീന ജൂറിയുടെ പ്രത്യേക പരാമർശം നേടി. കായികമന്ത്രി ഇ.പി. ജയരാജനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച കായിക മാധ്യമപ്രവർത്തകനുള്ള ജി.വി. രാജ പുരസ്കാരത്തിന് മാതൃഭൂമി കൊച്ചി യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ സിറാജ് കാസിം അർഹനായി. ട്രാക്ക് തെറ്റിയോടുന്ന കായിക കേരളം എന്ന പരമ്പരയ്ക്കാണ് 50,000 രൂപയുടെ അവാർഡ്. ദേശാഭിമാനിയിലെ കെ.എസ്. പ്രവീൺകുമാറാണ് മികച്ച ഫോട്ടോഗ്രാഫർ. സ്പോർട്സ് പുസ്തകത്തിനുള്ള അവാർഡ് പ്രകാശ് താമരക്കാട്ടിന് ലഭിച്ചു. ദൃശ്യമാധ്യമ പുരസ്കാരം മനോരമ ന്യൂസിലെ അനൂബ് ശ്രീധരനാണ്. സ്പോർട്സ് കൗൺസിലിന്റെ 2019-ലെ ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് (രണ്ടു ലക്ഷം രൂപ) ബോക്സിങ് പരിശീലകൻ ചന്ദ്രലാൽ അർഹനായി. വോളിബോളിലെ വി. അനിൽകുമാർ മികച്ച കായിക പരിശീലകനായി (ഒരു ലക്ഷം രൂപ). ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ സുജ മേരി ജോർജ് കോളേജ് തലത്തിൽ മികച്ച കായിക അധ്യാപികയായി. കായിക നേട്ടം കൈവരിട്ട കോളേജായി കണ്ണൂർ എസ്.എൻ. തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് മാത്തൂർ സി.എഫ്.ഡി.എച്ച്.എസ്. മികച്ച സ്കൂളായി. സ്പോർട്സ് ഹോസ്റ്റൽ താരങ്ങൾക്കുള്ള പുരസ്കാരം പി.എസ്. അനിരുദ്ധനും പി.ഒ. സയനയും നേടി. Content Highlights: Kunhu Muhammed and Mayookha Johny won GV Raja award


from mathrubhumi.latestnews.rssfeed https://ift.tt/3pAgYF6
via IFTTT