Breaking

Sunday, February 21, 2021

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, വനിതകള്‍ക്ക് പരിഗണനയില്ല- ഷമ മുഹമ്മദ്

കണ്ണൂർ: കേരളത്തിലെ പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമെല്ലാം മുമ്പിലിരിക്കും സ്ത്രീകൾ. കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ പരിപാടിയിൽ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങൾക്ക് കാണാനാകുമോ, ഷമ ചോദിച്ചു. ഞാനാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ആകുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവർക്ക് ഞാനെന്ന്എഐസിസിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം. കേരളത്തിലെ പാർട്ടി പരിപാടികളിൽ മുൻ നിരയിൽ ഇരിക്കാൻ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേ സമയം ഇത്തരം നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾമാറ്റമുണ്ട്. മുതിർന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷെ സംവരണം നടപ്പിലാക്കണം. കേന്ദ്രസർക്കാരിന് നിയമം പാസ്സാക്കാം. എന്നാൽ മോദിസർക്കാർ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാസംവരണം വേണമെന്നതാണ് കോൺഗ്രസ്സ് നയം. കോൺഗ്രസ്സിന് വേണമെങ്കിൽ അത് പാർട്ടിക്കുള്ളിൽ നടപ്പിലാക്കാം, ഷമ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തിൽ വനിതകൾക്കില്ലെന്നും ഷമ കൂട്ടിച്ചേർത്തു. അതേസമയം, ഷമ മുഹമ്മദ് കണ്ണൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമ്മടത്ത് മത്സരിക്കുന്നത് ഷമ മുഹമ്മദായിരിക്കുമെന്ന രീതിയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. താൻ നിയമസഭയിൽ മത്സരിക്കുമെന്ന്ഷമ മുഹമ്മദ് മാതൃഭൂമിന്യൂസിനോട് പറഞ്ഞു. content highlights:male domination in Kerala pradesh Congress, says Shama Mohamed


from mathrubhumi.latestnews.rssfeed https://ift.tt/2OXEOhn
via IFTTT