Breaking

Saturday, February 13, 2021

ലൈവിനിടെ ഭൂമികുലുക്കം: 'സൂപ്പര്‍ കൂളായി' ചര്‍ച്ച തുടര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനമുണ്ടായപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രാജ്യതലസ്ഥാനം നടുങ്ങിയപ്പോൾ യാതൊരു ഭാവഭേദവുമില്ലാതെ ചർച്ച തുടർന്ന രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദനം ചൊരിയുകയാണ് സോഷ്യൽ മീഡിയ. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി ഓൺലൈനിൽ ലൈവ് ചർച്ച നടത്തുകയായിരുന്നു രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയയിലെ ട്രോളുകളെക്കുറിച്ചും കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന സർക്കാർ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഭൂചലനം ഉണ്ടായത്. എന്റെ മുറി മുഴുവൻ കുലുങ്ങുന്നുണ്ട് ഭൂചലനമാണെന്നാണ് കരുതുന്നത് എന്ന് പറഞ്ഞ രാഹുൽ ചർച്ച തുടരുകയായിരുന്നു. ഇത് കേട്ടു അതിഥികൾ നടുങ്ങിയെങ്കിലും രാഹുൽ ഗാന്ധി ചെറുപുഞ്ചിരിയോടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് തുടർന്നു. #earthquake @RahulGandhi in between in a live interview when earthquake happened.#earthquake pic.twitter.com/GRp9sxHoMY — Rohit Yadav (@RohitnVicky) February 12, 2021 ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഭൂചലനത്തിലും ശാന്തമായി പെരുമാറുന്ന രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. I love how @RahulGandhi went like "btw I think theres an #earthquake, my whole room is shaking" in the middle of his interaction with students of University of Chicago and then just continued with his answer. #InConversationWithRahulGandhi — Hasiba | حسيبة 🌈 #Andolanjivi (@HasibaAmin) February 12, 2021 ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയും രാഹുൽ ഗാന്ധിയോടൊപ്പം ചർച്ചയിൽ പങ്കെടുത്തിരുന്നു. Content Highlight: Earthquake makes appearance during Rahul Gandhis live interaction


from mathrubhumi.latestnews.rssfeed https://ift.tt/3jJlQWU
via IFTTT