Breaking

Monday, February 22, 2021

ആരോപണ പ്രത്യാരോപണങ്ങള്‍ പഴങ്കഥ; പരസ്പരം പുകഴ്ത്തി എം.എം. മണിയും വെള്ളാപ്പള്ളി നടേശനും

നെടുങ്കണ്ടം: വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് വാർത്താ പ്രാധാന്യം നേടിയ എം.എം.മണിയും എസ്.എൻ.ഡി.പി. യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരു വേദിയിൽ പരസ്പരം പുകഴ്ത്തിയത് കൗതുകമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ സ്ഥാനാർഥി ആയിരുന്ന മണിക്കെതിരേ വെള്ളാപ്പള്ളി രാജാക്കാട്ടിൽ നടത്തിയ യോഗത്തിലാണ് വിവാദ പരാമർശം ഉന്നയിച്ചത്. ഇതിനെതിരേ മണിയും പ്രതികരിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പറം നെടുങ്കണ്ടം യൂണിയൻ മന്ദിര ഉദ്ഘാടന വേദിയിലാണ് ഇരുവരും ഒന്നിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് എസ്.എൻ.ഡി.പി. യോഗത്തെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ കാൽ നൂറ്റാണ്ടായി ഉന്നതിയിലേക്ക് നയിക്കുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. പുതുതായി നിർമിച്ച പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം എസ്.എൻ.ഡി.പി.യൂണിയന്റെ ആസ്ഥാന സമുച്ചയം ഉദ്ഘാടന ചടങ്ങായിരുന്നു വേദി. താൻ പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയ മണി ജനകീയനാണന്നും തുടർന്നും പ്രവർത്തനങ്ങളിൽ തുടരണമെന്നും വെള്ളാപ്പള്ളിയും പറഞ്ഞു. മണിക്കെതിരേ ഉടുമ്പൻചോലയിലെ ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായിരുന്ന സജി പറമ്പത്ത് യോഗത്തിൽ അധ്യക്ഷനായിരുന്നു. Content Highlights:vellappally natesan praises m m mani


from mathrubhumi.latestnews.rssfeed https://ift.tt/2ZC9IxJ
via IFTTT