Breaking

Wednesday, February 3, 2021

ഇത്തവണയും അങ്കത്തിന്: മത്സര സാധ്യത തള്ളാതെ ജഗദീഷ്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ നടൻ ജഗദീഷ്. വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങളിൽ എല്ലാ കാര്യങ്ങളും അറിയിക്കാമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. വൈകാതെ മാധ്യമപ്രവർത്തകരെ കാണുമെന്നും കാര്യങ്ങൾ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് ഒരു അവസരം ലഭിച്ചാൽ ശ്രമിക്കാതിരിക്കില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ താരപോരാട്ടം നടന്ന മണ്ഡലമായിരുന്നു പത്തനാപുരം. 2016 ലിൽ കേരള കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാർ 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹാട്രിക് വിജയം നേടിയത്. യു ഡി എഫിനായി ജഗദീഷ് മത്സരിച്ചപ്പോൾ എൻഡിഎ സ്ഥാനാർഥിയായി ഭീമൻ രഘുവാണ് ജനവിധി തേടിയത്. 49,867 വോട്ടുകളാണ് ജഗദീഷിന് അന്ന് ലഭിച്ചത്. Content Highlights:Actor Jagadish may be candidate for Assembly election hints on Assembly polls


from mathrubhumi.latestnews.rssfeed https://ift.tt/3ja1TZj
via IFTTT