Breaking

Friday, February 5, 2021

വാക്‌സിൻ വിതരണത്തിന് സിറം ഇൻസ്റ്റിറ്റ്യൂട്ട്-യൂണിസെഫ് കരാർ

യുണൈറ്റഡ് നേഷൻസ്: കോവിഡ് പ്രതിരോധവാക്സിൻ വിതരണത്തിനുള്ള ദീർഘകാല കരാറിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യൂണിസെഫും ഒപ്പിട്ടു. കമ്പനി നിർമിക്കുന്ന കോവിഷീൽഡ്, നോവവാക്സ് വാക്സിനുകളാകും യൂണിസെഫിന് നൽകുക. 100 രാജ്യങ്ങളിൽ വാക്സിന്റെ 100 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന് യൂണിസെഫ് അറിയിച്ചു. ഓക്സ്ഫഡ് സർവകലാശാലയും ഔഷധനിർമാണ കമ്പനിയായ ആസ്ട്രസെനെകയും ചേർന്നാണ് കോവിഷീൽഡ് വികസിപ്പിച്ചത്. യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോവവാക്സ് കമ്പനിയുടെ വാക്സിനും സിറം നിർമിക്കുന്നുണ്ട്. വികസ്വര, ദരിദ്ര രാജ്യങ്ങൾക്ക് ഡോസ് ഒന്നിന് 218 രൂപ (മൂന്ന് യു.എസ്. ഡോളർ) നിരക്കിലാകും യൂണിസെഫ് വാക്സിൻ എത്തിക്കുക. വിതരണ സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് യൂണിസെഫ് എക്സിക്യുട്ടീവ് ഡയറക്ടർ ഹെൻറൈറ്റ ഫോർ അറിയിച്ചു. കരാറിന് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ഉറപ്പാക്കുന്ന ഡബ്ല്യു.എച്ച്.ഒ.യുടെ കോവാക്സ് പദ്ധതിയുടെ ഭാഗമായി കോവിഷീൽഡിന്റെ 33.6 കോടി ഡോസുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. content highlights:serum institute-unicef agreement for covid vaccine administration


from mathrubhumi.latestnews.rssfeed https://ift.tt/3axEoFz
via IFTTT