ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞ് മല ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചഅഞ്ച് പേരുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 32 ആയി. 170 പേരെയാണ് വെള്ളപ്പൊക്കത്തെ തുടർന്ന് കാണാതെയായത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തപോവൻ , ഋഷി ഗംഗ പവർ പ്രൊജക്ട് സൈറ്റുകളിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച കണ്ടെടുത്ത ആറ് മൃതദേഹങ്ങൾ നാലെണ്ണം റെയ്നി ഗ്രാമത്തിൽ നിന്നാണ്. ഇതിൽ രണ്ട് മൃതദേഹങ്ങൾ വൈദ്യുത നിലയിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരുടേതാണ്. തപോവൻ വൈദ്യുത നിലയത്തിന് സമീപത്തെ തുരങ്കത്തിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുഴുവൻ ഏജൻസികളും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ദുരന്തത്തിൽ മരിച്ചവർക്ക് രാജ്യസഭ ആദരാഞ്ജലി അർപ്പിച്ചു. Content highlight: Uttarakhand Tragedy: Uttarakhand Tragedy 32 Body Recovered
from mathrubhumi.latestnews.rssfeed https://ift.tt/3tKZVDm
via
IFTTT