Breaking

Wednesday, February 10, 2021

രാജ്യത്ത് ഇന്ന് 11,067 പേര്‍ക്ക് കോവിഡ്, 94 പേര്‍ മരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 11,067 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 94 പേർ മരിച്ചു. 13,087 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,08,58,371 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 1,05,61,608 പേർ രോഗമുക്തി നേടി. 1,55,252 പേർ രോഗബാധിതരായി മരിച്ചിട്ടുണ്ട്. നിലവിൽ 1,41,511 പേരാണ് ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 66,11,561 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. Content Highlights:India reports 11,067 new COVID19 cases


from mathrubhumi.latestnews.rssfeed https://ift.tt/3qjo0Pq
via IFTTT