Breaking

Tuesday, October 13, 2020

നഗരവത്‌കരണം എല്ലാവർക്കും ആവശ്യമില്ലെന്ന് വർക് ഫ്രം ഹോം തെളിയിച്ചു

കൊച്ചി: അനാവശ്യമായ നഗരവത്‌കരണത്തിന്റെ വളർച്ചയ്ക്ക് ‘വർക്ക് ഫ്രം ഹോം’ തടയിടുമെന്ന് ശശി തരൂർ എം.പി.അസറ്റ് ഹോംസിന്റെ ‘ബിയോണ്ട് സ്‌ക്വയർ ഫീറ്റ്’ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ആഗോള പാർപ്പിട ദിനത്തോടനുബന്ധിച്ച് ഫെയ്‌സ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവർക്കും വീട് - ഒരു മെച്ചപ്പെട്ട നഗരഭാവി’ എന്നതാണ് ഇത്തവണ പാർപ്പിട ദിന ഇതിവൃത്തം.അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കളുടെ ജോലികൾ െബംഗളൂരുവിലും ഹൈദരാബാദിലും ഇരുന്ന് ചെയ്യാമെങ്കിൽ അവ നാട്ടിൻപുറങ്ങളിലെ വീടുകളിലും ഇരുന്ന് ചെയ്യാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നഗരങ്ങളിലെ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ ലഭ്യമാക്കുകയാണ് വേണ്ടത് എന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ കാഴ്ചപ്പാട് ഇവിടെ പ്രസക്തമാണ്. അന്ന് അദ്ദേഹം അതു പറഞ്ഞപ്പോൾ അതിനെ പകൽക്കിനാവെന്ന് പരിഹസിച്ചവരുണ്ട്. എന്നാൽ, കോവിഡ് അതിനെ യാഥാർത്ഥ്യമാക്കി. മികച്ച ബ്രോഡ്ബാൻഡും ഇടതടവില്ലാത്ത വൈദ്യുതി ലഭ്യതയും നാട്ടിൻപുറങ്ങളിൽ ലഭ്യമാക്കിയാൽ അനാവശ്യമായ നഗരവത്‌കരണവും അതുവഴിയുള്ള ദോഷങ്ങളും ഒഴിവാക്കാനാവുമെന്നും ശശി തരൂർ പറഞ്ഞു.അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽ കുമാറും ചടങ്ങിൽ പ്രസംഗിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3iZMwkw
via IFTTT