Breaking

Thursday, October 15, 2020

ജോസ്‌ കെ. മാണിയുടെ കാഴ്ചപ്പാടുകൾ

1. ഇടതുമുന്നണിയിൽ സി.പി.എം., സി.പി.ഐ. എന്നിവയ്ക്ക് പിന്നാലെ ശക്തമായ ഘടകകക്ഷിയാകുക. എൽ.ഡി.എഫിലുള്ള മറ്റ് മൂന്ന് കേരള കോൺഗ്രസുകളെക്കൂടി ഒപ്പംകൂട്ടി ഭാവിയിൽ വലിയതോതിൽ വിലപേശൽ ശക്തിയാകുക. 2. യു.ഡി.എഫിനെ അധികാരത്തിലേക്ക് നയിക്കുന്നതിൽ മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് നേടുന്ന സീറ്റുകൾ പ്രധാനമായതിനാൽ ആ വിജയ ഫോർമുല തകർക്കുക. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി 33 നിയമസഭാമണ്ഡലങ്ങളിൽ നിലവിൽ ഇടതുമുന്നണിക്ക് 16 സീറ്റുകളാണുള്ളത് 3. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മുമ്പ് ഇടതുപക്ഷത്തോടൊപ്പം ചേർന്നെങ്കിലും രണ്ടുവർഷത്തിനകം പാളയം വിടേണ്ടി വന്നു. 18 വർഷത്തോളം ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജോസഫും പിന്നീട് യു.ഡി.എഫിലെത്തി. മാണിക്കും ജോസഫിനും കഴിയാത്തത് ജോസ്‌ കെ. മാണിക്ക് പ്രാപ്യമാകുമോയെന്ന ആശങ്ക. 4. കേരള കോൺഗ്രസിന്റെ അടിത്തറയായ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ പൊതുവേ ജനാധിപത്യചേരിയോട് ചേർന്നുനിൽക്കുന്നവരാണ്. പാർട്ടിയുടെ മുന്നണിമാറ്റത്തോടൊപ്പം അവരുടെ മനവും മാറുമോയെന്ന് വ്യക്തമല്ല. 5. ഇടതുമുന്നണി - കേരള കോൺഗ്രസ് പരീക്ഷണം വിജയിച്ചില്ലെങ്കിൽ ജോസ്‌ കെ. മാണിക്ക് രാഷ്ട്രീയജീവിതത്തിൽ വലിയ തിരിച്ചടിയാകും. പുതിയ സമ്പർക്കത്തിലേക്ക് നേതാക്കളെക്കാളുപരി അണികളെ എത്രത്തോളം നയിക്കാനാകുമെന്നതാകും അദേഹം നേരിടുന്ന വെല്ലുവിളി.


from mathrubhumi.latestnews.rssfeed https://ift.tt/3lHXywc
via IFTTT