ചെന്നൈ: തൂത്തുക്കുടിയിൽ ആടുമേയ്ച്ചു ജീവിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട 60-കാരനെ നിർബന്ധിപ്പിച്ച് കാൽക്കൽ വീണ് മാപ്പു പറയിപ്പിച്ച സംഭവത്തിൽ തേവർ സമുദായത്തിൽപ്പെട്ട ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിലെ കായാതാർ ഗ്രാമത്തിലെ പോൾരാജിനെ ജാതീയമായി അധിക്ഷേപിച്ച ശിവശങ്കു തേവരെയും ബന്ധുക്കളായ പെരിയമാരി, മഹേന്ദ്രൻ, മഹാരാജൻ, സംഗിലി പാണ്ഡി, ഉദയമ്മാൾ, വീരയ്യ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനായിരുന്നു സംഭവം. പോൾരാജ് ശിവശങ്കു തേവരുടെ കാൽക്കൽവീണ് മാപ്പുപറയുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിൽ ജാതീയമായ അസമത്വം രൂക്ഷമാണെന്നു ചൂണ്ടിക്കാട്ടി വി.സി.കെ. നേതാവ് തിരുമാവളവൻ എം.പി.യാണ് ദൃശ്യം പുറത്തുവിട്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് മാപ്പു പറയുന്ന ആൾ പോൾരാജാണെന്ന് തിരിച്ചറിഞ്ഞത്. പോൾരാജിന്റെ ആടുകളിലൊന്ന് ശിവശങ്കു തേവരുടെ കന്നുകാലിക്കൂട്ടത്തിലേക്ക് ഓടിക്കയറിയതാണ് പ്രശ്നത്തിനു തുടക്കം. ശിവശങ്കു തേവർ ജാതീയമായി അധിക്ഷേപിച്ചപ്പോൾ പോൾരാജ് പ്രതികരിച്ചു. ഇതേത്തുടർന്ന് ശിവശങ്കു തേവർ ഗ്രാമത്തിൽചെന്ന് ബന്ധുക്കളായ പെരിയമാരി, മഹേന്ദ്രൻ, മഹാരാജൻ, സംഗിലി പാണ്ഡി, ഉദയമ്മാൾ, വീരയ്യ എന്നിവരെ കൊണ്ടുവന്നു. തുടർന്ന് നിർബന്ധിപ്പിച്ച് കാൽക്കൽ വീണ് മാപ്പു പറയിപ്പിക്കുകയായിരുന്നുവെന്നും രംഗങ്ങൾ മൊബൈലിൽ പകർത്തിയെന്നും പോൾരാജ് മൊഴി നൽകിയതായി പോലീസ് അറിയിച്ചു. #Casteism Yet another case of caste discrimination. #Dalit man made to fall at the feet of a Upper Caste Thevar man after a goat from the Dalit mans herd entered that of the oppressors herd in Tuticorin.#DalitLivesMatter pic.twitter.com/tllsOaeQLa— The Dalit Voice (@ambedkariteIND) October 13, 2020 തൂത്തുക്കുടി പോലീസ് സൂപ്രണ്ട് ജയകുമാറിന്റെ നിർദേശത്തെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോവിൽപ്പട്ടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉത്തരവിട്ടു. Content Highlights:7 arrested in TN after Dalit man made to fall at feet and apologise
from mathrubhumi.latestnews.rssfeed https://ift.tt/2IsIrIV
via
IFTTT