Breaking

Friday, September 18, 2020

ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ എമി ഡോറിസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുൻ മോഡൽ.1997ൽ ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെയാണ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. മുൻ മോഡലായആമി ഡോറിസ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1997 സെപ്റ്റംബർ അഞ്ചിന് ന്യൂയോർക്കിൽ ടൂർണമെൻറ് നടക്കവേ സ്റ്റേഡിയത്തിലെ വി.ഐ.പി. ബോക്സിലെ ശൗചാലയത്തിനു പുറത്തു ബലം പ്രയോഗിച്ച് പിടിച്ചുനിർത്തി പീഡിപ്പിക്കുകയായിരുന്നു. ഒരു തരത്തിലും തനിക്ക് രക്ഷപ്പെടാനായില്ലെന്നും അവർ കൂട്ടിച്ചേർത്തു.ആമിക്ക് 24 ഉം ട്രംപിന് 51 ഉം വയസുള്ളപ്പോഴാണ് സംഭവം ഉണ്ടായത്. ആരോപണം നിഷേധിച്ച ട്രംപ് ഏമി ഡോറിസിനെ പീഡിപ്പിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകർ വഴി അറിയിച്ചു. ഇപ്പോൾ ഫ്ലോറിഡയിൽ താമസിക്കുന്ന എമി ട്രംപിനോടൊപ്പമുള്ള ഫോട്ടോകളും യു.എസ്. ഓപ്പൺ ടിക്കറ്റും തെളിവായി ഹാജരാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്ന അന്ന്ട്രംപ്.രണ്ടാമത്തെ ഭാര്യ മർല മാപ്ൾസിനെ വിവാഹംചെയ്ത സമയവുമായിരുന്നു. 48 കാരിയായ ഡോറിസ് ഇപ്പോൾ ഇരട്ടപ്പെൺകുട്ടികളുടെ അമ്മയാണ്. 2016-ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ സമയം ട്രംപിനെതിരേ ഒന്നിലധികം ലൈംഗികാരോപണങ്ങൾ ഉയർന്നപ്പോൾ ഇതും വെളിപ്പെടുത്തണമെന്ന് കരുതിയെങ്കിലും കുടുംബത്തിന് ദോഷംചെയ്യുമെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. തന്റെ പെൺമക്കൾക്ക് മാതൃകയാകാനാണ് ഇപ്പോൾ വെളിപ്പെടുത്തൽ പുറത്തുവിടാൻ തീരുമാനിച്ചതെന്നും ആമി പറയുന്നു.കുട്ടികൾക്കിപ്പോൾ 13 വയസ്സായി. നമ്മുടെ അനുമതിയില്ലാതെ ആരും ശരീരത്തിൽ സ്പർശിക്കരുതെന്ന് അവരും മനസ്സിലാക്കട്ടെയെന്നും ഡോറിസ് കൂട്ടിച്ചേർത്തു. ട്രംപിനെതിരെ ഒരു ഡസനോളം ലൈംഗികാരോപണങ്ങളാണ് പലപ്പോഴായി ഉയർന്നുവന്നത്.ഒരു വർഷം മുമ്പ് ആമി ഈ അഭിമുഖം നൽകിയിരുന്നെങ്കിലും പിന്നീട് പ്രസിദ്ധീകരിക്കേണ്ടെന്ന് ഗാർഡിയനോട് അഭ്യർത്ഥിക്കുകയായിരുന്നു.ട്രംപ് ഇലക്ഷനെ അഭിമുഖീകരിക്കാനിരിക്കുന്നസാഹചര്യത്തിൽ ആരോപണം വലിയചർച്ചയാകുമെന്നാണ് കരുതുന്നത്. Content Highlight: Former model, accuses Donald Trump sexually assaulting her


from mathrubhumi.latestnews.rssfeed https://ift.tt/2EbymhE
via IFTTT