തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂൾ തുറന്നെന്നു പറയാൻ ഇടതുപക്ഷത്തിന് അവർ എതിർത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടിവന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2005-ൽ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് യു.ഡി.എഫ്. സർക്കാർ തുടങ്ങിയ വിക്ടേഴ്സ് ഓൺലൈൻ ചാനൽ ഇന്ന് മുൻനിര വിദ്യാഭ്യാസ ചാനലാണ്. എസ്.എസ്.എൽ.സി.ക്ക് ഐ.ടി. പാഠ്യവിഷയമാക്കിയപ്പോഴും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജി ആയി ഉയർത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധിച്ചു. ഓൺലൈൻ ചാനൽ അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു -ഉമ്മൻചാണ്ടി പറഞ്ഞു. Content Highlights:IT when included in curriculum also cpm opposed
from mathrubhumi.latestnews.rssfeed https://ift.tt/36M6L0x
via
IFTTT