കോട്ടയം: മുന്നണി നിർദേശവും ധാരണകളും പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാവില്ല എന്ന സന്ദേശമാണ്ഉണ്ടായതെന്ന് പി.ജെ ജോസഫ് എംഎൽഎ. ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.സ്വാഭാവികമായ തീരുമാനമാണതെന്നും എല്ലാം യുഡിഎഫിന് വിട്ടിരിക്കുകയാണെന്നും പി.ജെ ജോസഫ് അറിയിച്ചു. "ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാവില്ല. ഉണ്ടായത് സ്വാഭാവിക പരിണാമമാണ്. ജോസ് കെ. മാണി വിഭാഗത്തിൽ നിന്ന് ധാരാളം പേർ വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണി വിട്ട സാഹചര്യത്തിലാണ് ഇത്തരം തീരുമാനം പല നേതാക്കളും കൈക്കൊളളുന്നത്",പി ജെ ജോസഫ് പറഞ്ഞു വരാനുളളവവരുടെ നീണ്ട ലിസ്റ്റുണ്ട്. ആരുടെ പേരും പറയുന്നില്ല. എംഎൽഎമാരുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. content highlights:P J joseph on Jose K mani group UDF issue
from mathrubhumi.latestnews.rssfeed https://ift.tt/2ZswyaS
via
IFTTT