Breaking

Tuesday, June 30, 2020

കളമശ്ശേരിയില്‍ ചികിത്സയിലുള്ള മൂന്ന് കോവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരം

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് കോവിഡ് രോഗികളുടെ ആരോഗ്യനില അതീവഗുരുതരം. കൃത്രിമ ശ്വസനസഹായികളുടെ സഹായത്തോടെയാണ് ഇവർ ചികിത്സയിൽ കഴിയുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 66 വയസ്സുള്ള തോപ്പുംപടി സ്വദേശിക്ക് കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പ്രമേഹവും വൃക്കരോഗവും ഉണ്ട്. 48 വയസ്സുള്ള ആലപ്പുഴ സ്വദേശിക്കും കുവൈത്തിൽ നിന്നെത്തിയ കൊച്ചി തുരുത്തി സ്വദേശിയായ 51 വയസ്സുകാരനും കടുത്ത ന്യുമോണിയ ബാധയുണ്ട്. എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് 173 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 44 പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിലുള്ളത്. Content Highlights:Covid-19 patients Kalamasserry Medical college Kerala Covid-19


from mathrubhumi.latestnews.rssfeed https://ift.tt/2AfPS2p
via IFTTT