Breaking

Tuesday, June 30, 2020

വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച; രണ്ടു മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ യൂണിറ്റിൽ വാതകച്ചോർച്ച. കമ്പനിയിലെ രണ്ടു ജീവനക്കാർ മരിച്ചു. വിശാഖപട്ടണം പരവാഡയിൽ പ്രവർത്തിക്കുന്ന സെയ്നോർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വാതകച്ചോർച്ചയുണ്ടായത്. Benzimidazole വാതകമാണ് ചോർന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. രണ്ടുപേർ മരിച്ചു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. മരിച്ച രണ്ടുപേരും കമ്പനി ജീവനക്കാരാണ്. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേരും. വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ല- പരവാഡ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉദയകുമാർ വാർത്ത ഏജൻസിയായ എ.എൻ.ഐ.യോടു പറഞ്ഞു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായതെന്നും മുൻകരുതൽ നടപടി എന്ന നിലയിൽ ഫാക്ടറി അടച്ചുവെന്നും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി. #UPDATE - 2 people dead & 4 admitted at hospitals. Situation under control now. The 2 persons who died were workers and were present at the leakage site. Gas has not spread anywhere else: Uday Kumar, Inspector, Parwada Police Station https://t.co/ogbuc3QfoY pic.twitter.com/TuPCeWK8ZF — ANI (@ANI) June 30, 2020 content highlights: two dead after gas leak at pharmaceutical unit at vishakhapatnam


from mathrubhumi.latestnews.rssfeed https://ift.tt/2Vwxrhb
via IFTTT