Breaking

Tuesday, June 30, 2020

'നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല', മജിസ്‌ട്രേറ്റിനോട് സാത്താന്‍കുളത്തെ പോലീസുകാരന്‍

ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരോട് നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. സാത്താൻകുളം സ്റ്റേഷനിലെ ഡി.എസ്.പി: സി. പ്രതാപൻ, എ.ഡി.എസ്.പി.: ഡി. കുമാർ, പോലീസ് കോൺസ്റ്റബിൾ മഹാരാജൻ എന്നിവരോടാണ് ഇന്നു രാവിലെ പത്തരയ്ക്ക് കോടതിക്കു മുമ്പാകെ ഹാജരാകാൻ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പോലീസുകാർ തന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സാത്താൻകുളം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസുകാരോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. നിങ്ങൾക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ല- എന്ന് കോൺസ്റ്റബിൾ മഹാരാജൻ പറഞ്ഞതായി ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് സാത്താൻകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജന്റെയും മകൻ ബെന്നിക്സിന്റെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുടർന്നും തുറന്നു പ്രവർത്തിച്ചു എന്ന് ആരോപിച്ചാണ് ജൂൺ 19ന് ജയരാജനെയും ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ഇരുവർക്കും ഭീകരമർദനം നേരിടേണ്ടി വന്നുവെന്നും ഇതേത്തുടർന്നാണ് മരണമെന്നുമാണ് ആരോപണം. ജയരാജന്റെയും മകന്റെയും മരണത്തിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും നടന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത് തടയാൻ ജില്ല പോലീസ് ഭരണകൂടം എല്ലാ വിധത്തിലും ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് എന്നും ഹൈക്കോടതി പറഞ്ഞു. പോലീസുകാരെ സ്ഥലംമാറ്റണമെന്നും അല്ലാത്തപക്ഷം സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തുക ബുദ്ധിമുട്ടാണെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനെ അറിയിക്കുകയുണ്ടായി. content hghlights: thoothukudi policemen summoned by madras high court


from mathrubhumi.latestnews.rssfeed https://ift.tt/2ZlesaC
via IFTTT