Breaking

Tuesday, June 30, 2020

ചൈനീസ് ആപ്പ് നിരോധനം സ്വാഗതം ചെയ്യുന്നു; പേടിഎമ്മും നിരോധിക്കണം-കോണ്‍ഗ്രസ് നേതാവ്

ചെന്നൈ: 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവും തമിഴ്നാട്ടിലെ ലോക്സഭാ എംപിയുമായ മാണിക്കം ടാഗോർ. ഒപ്പം ഇ-പേയ്മെന്റ് ആപ്പായ പേടിഎമ്മും നിരോധിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പേടിഎമ്മിൽ വലിയ തോതിൽ ചൈനീസ് നിക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിക്കിപീഡിയയിലെ പേടിഎമ്മിന്റെ നിക്ഷേപക വിവരങ്ങളുടെ സ്ക്രീൻ ഷോട്ടടക്കം ചേർത്താണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ഇക്കാര്യം മാണിക്കം ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് കമ്പനികളായ ആന്റ് ഫിനാൻഷ്യൽസ്, ആലിബാബ എന്നിവർക്ക് പേടിഎമ്മിൽ യഥാക്രമം 29.71%, 7.18% നിക്ഷേപമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള സർക്കാരിന്റെ നീക്കം സ്വാഗതം ചെയ്യുന്നു. ഇപ്പോൾ മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിച്ച് വൻ ചൈനീസ് നിക്ഷേപമുള്ള പേടിഎം നിരോധിക്കണം മാണിക്കം ട്വീറ്റ് ചെയ്തു. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബയുടെ അനുബന്ധ കമ്പനി തന്നെയാണ് ആന്റ് ഫിനാൻഷ്യൽസും. ആലിബാബയടക്കമുള്ള ചൈനീസ് കമ്പനികളിൽ 2015-19 കാലയളവിൽ 5.5 ബില്യൺ യുഎസ് ഡോളർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. Content Highlights:After govt bans 59 Chinese apps-Congress leader urges PM Modi to ban Paytm


from mathrubhumi.latestnews.rssfeed https://ift.tt/38eS9aD
via IFTTT