Caption ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖയിൽ വിന്യസിച്ച പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പി.എൽ.എ.) സൈനികരെയും ഓഫീസർമാരെയും ആയോധനകല അഭ്യസിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി ഇരുപതോളം പരിശീലകരെ ടിബറ്റൻ സൈനിക താവളത്തിലെത്തിച്ചതായാണ് വിവരം. ഇതിനെ മറികടക്കാൻ പ്രത്യേക പരിശീലനം നേടിയ ഘാതക് കമാൻഡോകളെ ഇന്ത്യ ഗാൽവൻ മേഖലയിൽ കൂടുതലായി വിന്യസിച്ചു. കർണാടകത്തിലെ ബെലഗാവിയിൽ ആറാഴ്ച പ്രത്യേക പരിശീലനം നേടിയവരാണ് ഘാതക് കമാൻഡോകൾ. കൊലയാളികളെന്നും മരണകാരികളെന്നും അറിയപ്പെടുന്ന ഇവർക്ക് 35 കിലോഗ്രാം വരെ ഭാരം ചുമന്ന് 40 കിലോമീറ്റർ ദൂരം നിർത്താതെ ഓടാനുൾപ്പെടെയുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ബിഹാർ, ഡോഗ്ര റജിമെന്റുകളിൽ നിന്നുള്ളവർ ഘാതക് കമാൻഡോകളിലുണ്ട്. ആയുധങ്ങളുപയോഗിച്ചുള്ള യുദ്ധമുറകൾക്കൊപ്പം ഇവർക്ക് കായികപോരാട്ടത്തിലും പരിശീലനം നൽകും. ഹെലികോപ്റ്റർ ആക്രമണം, മലനിരകളിലെ യുദ്ധം, പാറക്കെട്ടുകളിലൂടെയുള്ള കയറ്റം, അടുത്തുനിന്നുള്ള വെടിവെപ്പ് എന്നിവയിൽ വിദഗ്ധരാണ്. ഒരു ഘാതക് പ്ലാറ്റൂണിൽ 20 പോരാളികളാണുണ്ടാവുക. ക്യാപ്റ്റൻ, രണ്ട് നോൺ കമ്മിഷൻഡ് ഓഫീസർമാർ, ഗണ്ണേഴ്സ് എന്നിവരും ആക്രമണസൈനികരുമടങ്ങുന്നതാണിവർ. പുറത്തുതൂക്കുന്ന ബാഗിൽ കയറും പാറക്കെട്ടുകൾ കയറാനും രാത്രികാഴ്ചയ്ക്കുമുള്ള ഉപകരണങ്ങളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡും അടക്കമുള്ളവയുമായാണ് സഞ്ചാരം. ഉറി ഭീകരാക്രമണത്തിനുശേഷം പാകിസ്താനിൽ നടത്തിയ മിന്നലാക്രമണത്തിലും കാർഗിൽ യുദ്ധ കാലത്തുമുൾപ്പെടെ ഇവരുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്. Content Highlight: Ghatak commandos deployed at LAC
from mathrubhumi.latestnews.rssfeed https://ift.tt/31sP6u0
via
IFTTT