കോട്ടയം: ക്രഷർ യൂണിറ്റിൽ ലോറികളിലേക്ക് പാറപ്പൊടി നിറയ്ക്കുന്ന കൂറ്റൻ കോൺക്രീറ്റ് ചോർപ്പിൽവീണ് ശ്വാസം മുട്ടി അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ പശ്ചിമ ചമ്പാരൻ ജില്ലയിലെ പുരൈനിയ സ്വദേശി നാരായൺ ദിസവ (29) ആണ് മരിച്ചത്. കോട്ടയം പൂവൻതുരുത്ത് മണക്കാട്ട് ക്രഷറിൽ (മണക്കാട്ട് അഗ്രിഗേറ്റ്) വ്യാഴാഴ്ച െെവകീട്ട് ആറുമണിയോടെയാണ് സംഭവം.പാറപൊടിക്കുന്ന ജോലികൾക്കുശേഷം വൈകീട്ട് ചോർപ്പിന്റെ ആകൃതിയിലുള്ള കോൺക്രീറ്റ് ടാങ്ക് വൃത്തിയാക്കാൻ കയറിയതായിരുന്നു നാരായൺ. ഇതിനിടെ കാൽവഴുതി ഉള്ളിലേക്ക് വീണു. 12 അടിയോളം ഉയരമുള്ള ഇതിന്റെ അടിയിലെ അടപ്പ് പാതി അടഞ്ഞിരുന്നതിനാൽ ഉള്ളിൽ കുടുങ്ങിപ്പോയി. നാരായൺ വീണതിനു പിന്നാലെ മുകളിലേക്ക് പാറപ്പൊടിയും കൂമ്പാരമായി വീണു. ഇതോടെ രക്ഷിക്കാനാവാതെ ശ്വാസംമുട്ടി മരണം സംഭവിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ കോൺക്രീറ്റ് ടാങ്കിന്റെ അടിഭാഗം തകർത്ത് രാത്രി എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2B48va2
via
IFTTT