ബെംഗളൂരു: അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച പിതാവിനെ പതിനാറുകാരനായ മകൻ കുത്തിക്കൊന്നു. ബെംഗളൂരു കലാശിപാളയ സ്വദേശിയായ സയിദ് മുസ്തഫ(47)യാണ് കുത്തേറ്റുമരിച്ചത്. മറ്റൊരുസ്ത്രീയെ വിവാഹം കഴിച്ചതിനുശേഷം സയിദ് മുസ്തഫയും മകനും തമ്മിൽ കാണുകയോ സംസാരിക്കുകയോചെയ്തിരുന്നില്ല. കഴിഞ്ഞദിവസം മകൻ പിതൃമാതാവിനെ കാണാനെത്തിയപ്പോഴാണ് ഇരുവരും ഏറെനാളുകൾക്കുശേഷം കണ്ടത്. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും സയിദ് മുസ്തഫയെ മകൻ കുത്തുകയുമായിരുന്നു. ബന്ധുക്കളും അയൽക്കാരുംചേർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലുമാസങ്ങൾക്കുമുമ്പാണ് ടാക്സി ഡ്രൈവറായ സയിദ് മുസ്തഫ മറ്റൊരു വിവാഹംകഴിച്ചത്. ഇതിൽ മകൻ ശക്തമായ എതിർപ്പറിയിച്ചിരുന്നു. എന്നാൽ സയിദ് മുസ്തഫ ഇതു കാര്യമായെടുത്തില്ല. പിന്നീട് ഉമ്മയോടൊപ്പം മകൻ മറ്റൊരു വീട്ടിലേക്ക് താമസംമാറുകയുംചെയ്തു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് വർക്‌ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു മകൻ.സംഭവത്തിനുശേഷം ചാമരാജനഗറിലെ ബന്ധുവീട്ടിലേക്കുപോയ കുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കുറ്റംസമ്മതിച്ച കുട്ടി എതിർപ്പുകളൊന്നുമുയർത്താതെ പോലീസിനൊപ്പം പോയി. പിന്നീട് കുട്ടിയെ ദുർഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2XJ0T3U
via
IFTTT