കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിരുന്നത് ആൾമാറാട്ടത്തിലൂടെ. സിനിമ, മോഡലിങ് രംഗത്തെ നടിമാരുടെ നമ്പർ കണ്ടെത്തി ഇവരെ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിക്കും. പേരെടുത്ത കുടുംബക്കാരാണെന്നും ബിസിനസുകാരാണെന്നുമെല്ലാമാണ് ഇവർ ഇരകളെ അറിയിച്ചിരുന്നത്. സിനിമയിൽ അവസരം വാങ്ങിനൽകാമെന്നറിയിക്കുന്നതോടെ ഇവരുടെ വലയിൽ ഭൂരിഭാഗം പെൺകുട്ടികളും വീഴും. ശേഷം സ്വർണക്കടത്ത് സംഘത്തിൽ ചേരാൻ പ്രലോഭിപ്പിക്കും. വലിയ തുക കമ്മിഷനായി വാഗ്ദാനംചെയ്യം. ഇതിൽ വീഴുന്നവരോട് സ്വർണക്കടത്ത് ബിസിനസിൽ തുക നിക്ഷേപിക്കാൻ പറയും. കൂടുതൽ പണം ഇതിലൂടെ സമ്പാദിക്കാമെന്ന് അറിയിക്കും. ശേഷം ബിസിനസിനായി പെൺകുട്ടികളിൽനിന്ന് സ്വർണവും പണവും വാങ്ങും. ഇതിനുശേഷം മുങ്ങുന്നതാണ് പ്രതികളുടെ രീതി. വലയിൽ വീണവരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. വിവാഹ ആലോചനയെന്ന വ്യാജേന ഷംന കാസിമിനെ സമീപിച്ച സംഘം സ്വർണ ബിസിനസിൽ താത്പര്യമുണ്ടോയെന്ന് ഫോണിൽ തിരക്കിയിരുന്നു. ഇതാണ് സ്വർണക്കടത്തിൽ പ്രതികൾക്ക് ബന്ധമുണ്ടോയെന്ന സംശയം ആദ്യം ഉയർത്തിയത്. പിന്നീട് വിശദമായി അന്വേഷിച്ചതോടെ ഇത് പോലീസ് ഉറപ്പിച്ചു. നടിമാരെ വലയിലാക്കി സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2BDHgmr
via
IFTTT