Breaking

Tuesday, June 30, 2020

പ്രകോപിപ്പിച്ചാല്‍ തിരിച്ചടി; ഗല്‍വാന്‍ താഴ്‌വരയില്‍ ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സ്ഥിതിഗതികൾ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുമ്പോൾ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാനുള്ള തയ്യാറെടുപ്പും ഇന്ത്യൻ സൈന്യം നടത്തുന്നു. ഗൽവാൻ താഴ്വരയിൽ ആറ് ടി-90ടാങ്കുകൾ ഇന്ത്യൻ സൈന്യം വിന്യസിച്ചു. ഒപ്പം മേഖലയിൽ ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാൻഡർമാർതമ്മിൽ ഇന്ന് ലഡാക്കിലെ ചുഷുളിൽ ചർച്ചനടത്തും.ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്ത് കരസേന ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചത് . കിഴക്കൻ ലഡാക്കിലെ 1597 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണരേഖയിലെ പർവ്വത പാതയായ സ്പാൻഗുർ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതികളേയും ചെറുക്കുന്നതിന് ചുഷുൾ സെക്ടറിൽ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തേയും വിന്യസിച്ചു. സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് നടക്കുന്നതെങ്കിലും ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിൽ നിന്ന് ഏത് നീക്കവും നേരിടാൻ ഇന്ത്യൻ സൈന്യവുംസർവ്വ സജ്ജമാണ്. Content Highlights:India deploys T-90 tanks in Galwan Valley a


from mathrubhumi.latestnews.rssfeed https://ift.tt/3eKnx33
via IFTTT