Breaking

Thursday, June 25, 2020

സ്റ്റീഫന്‍ ദേവസ്സിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

കൊച്ചി: സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ടിലൂടെ താനറിയാതെ ചില വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റീഫൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതിനൽകി. വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതോടെ താൻ അവ ഡെലീറ്റ് ചെയ്തുവെന്നും അക്കൗണ്ട് സുരക്ഷിതമല്ലെന്നും പരാതിയിൽ പറയുന്നു. അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് തനിക്ക് കുറച്ചു നാളുകളായി സംശയമുണ്ടായിരുന്നുവെന്നും ലൈക്കുകളും ഫോളേവേഴ്സിന്റെ എണ്ണവും കുറഞ്ഞു വരുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു. കുറ്റവാളികൾക്കെതിരെ ഉടൻ നടപടി വേണമെന്നും സ്റ്റീഫൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകളായി സ്ക്രീൻഷോട്ടുകൾ സഹിതമാണ് സ്റ്റീഫന്റെ പരാതി. Content Highlights :Stephen Devassy official facebook account was hacked files complaint to DGP Loknath Behera


from mathrubhumi.latestnews.rssfeed https://ift.tt/3fSFoFl
via IFTTT