ചൈനയിലെ വുഹാൻ മത്സ്യ-മാംസ ചന്തയിൽനിന്ന് പുറത്തുചാടി ലോകംമുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ് കോവിഡ്-19 രോഗത്തിന് കാരണക്കാരനായ കൊറോണവൈറസ്. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലുമായി രോഗികൾ ഒരുകോടിയിലേക്ക് കടക്കുകയാണ്. മരണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. ഏറ്റവുംകൂടുതൽ രോഗികളും മരണവും അമേരിക്കയിൽ. 25,06,370 രോഗികളും 1,26,839 മരണവും. തെക്കെ അമേരിക്കൻ രാജ്യമായ ബ്രസീൽ രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയിൽ ആറുലക്ഷം കടന്ന രോഗികൾ ഇന്ത്യയിലും അഞ്ചുലക്ഷത്തിലേക്ക് ഏഴുരാജ്യങ്ങളിൽ രണ്ടുലക്ഷത്തിലധികം രോഗികൾ പാകിസ്താനടക്കം എട്ടുരാജ്യങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികൾ ബ്രിട്ടൻ (43,210), ഇറ്റലി (34,678), ഫ്രാൻസ് (29,752), സ്പെയിൻ (28,330), മെക്സിക്കോ (25,060) എന്നിവിടങ്ങളിലും കാൽലക്ഷത്തിലധികം മരണം. വാക്സിൻ ഒരുവർഷത്തിനകമെന്ന് ലോകാരോഗ്യസംഘടന യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിൻറെ പത്തിരട്ടിയാകാൻ സാധ്യതയെന്ന് സെൻറർ ഫോർ ഡിസീസ് കൺട്രോളിൻറെ (സി.ഡി.സി.) മുന്നറിയിപ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/3eDQC03
via
IFTTT